മാർക്ക് സക്കർബർഗ്, വാറൻ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടർന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകുന്നതെന്നാണ് റിപ്പോര്‍ട്ട്. 1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ചതാണ് അദാനി ഗ്രൂപ്പ്.
വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ആദ്യ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
തികച്ചും ഏകപക്ഷീയമായാണ് അദാനീ ഗ്രൂപ്പ് ആപ്പിളിന്റെ വില നിശ്ചയിക്കുന്നതെന്നും സര്‍ക്കാരിനെയോ കര്‍ഷകരെയോ അറിയിക്കാതെയാണ് വില തീരുമാനിച്ചതെന്നും ഫ്രൂട്ട്, വെജിറ്റബിള്‍ ആന്‍ഡ് ഫ്‌ലവര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരീഷ് ചൗഹാന്‍ പറഞ്ഞു.
അംബാനിയുടെയും അദാനിയുടെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. മാസങ്ങളായുളള പ്രതിഷേധപരമ്പര വിജയം കാണുന്നത് ആത്മവിശ്വാസം നല്‍കുന്നതായി കര്‍ഷകര്‍ പറഞ്ഞു.
80- ഓളം ജീവനക്കാരാണ് പ്രാഥമിക ഘട്ടത്തില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ഗൗതം അദാനി ഡിജിറ്റല്‍ ലോകത്തിന്‍റെ ഫരാരി നിര്‍മ്മിക്കുവനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ആവശ്യമുള്ള ഒറ്റ ആപ്പ് നിര്‍മ്മിക്കുകയെന്നാണ് ഗൗതം അദാനി ജീവനകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിമാനത്തവളത്തിലെ വിഐപി ഗേറ്റിന് സമീപമാണ് അദാനി ഗ്രുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും,
221 കോടി രൂപയുടെ കരാര്‍ ആണെന്നാണ് എബിസി ന്യൂസ് പുറത്ത് വിട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്. യാന്‍ഗോനിലെ കണ്ടെയ്നര്‍ തുറമുഖം നിര്‍മിക്കാന്‍ ആലോചനയില്‍ ഉണ്ടെന്നും എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി അവരെ പിന്തുണക്കുകയും ചെയ്യുകയാണ് കേരള സർക്കാറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ വിമാനത്താവള വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നിർഭാഗ്യകരമായ പരാമർശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.